പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

Published by
Brave India Desk

പ്രധാനമന്ത്രി ധൻധാന്യകൃഷിയോജനയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രിസഭ, രാജ്യത്ത് 100 അഗ്രി ജില്ലകൾ വികസിപ്പിക്കാനുള്ളതാണ് പദ്ധതി.24,000 കോടിരൂപയാണ് കേന്ദ്രസർക്കാർ ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. രാജ്യമാകെയുള്ള 1.7 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കാർഷിക രംഗത്തെ പ്രധാന നൂറ് ജില്ലകളിൽ ഉൽപ്പാദനം വളർത്താനും സുസ്ഥിര കൃഷി വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഈ മാസം ആരംഭിച്ച് ആറുവർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും.

11 മന്ത്രാലയങ്ങളുടെ കീഴിൽ നിലവിൽ നടപ്പിലാക്കി വരുന്ന 36 പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. സ്വകാര്യമേഖലയുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുക. കുറഞ്ഞ ഉത്പാദനക്ഷമത,കുറഞ്ഞകൃഷി വ്യാപനം,കുറഞ്ഞ വായ്പ വിതരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് 100 ജില്ലകളെ തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ സംസ്ഥാനത്ത് നിന്നും ഒരു ജില്ലയെങ്കിലും തിരഞ്ഞെടുക്കുമെന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്.

കാർഷിക ഉത്പാദനം വർധിപ്പിക്കുക,വിളകളുടെ വൈവിധ്യവത്കരണം,സുസ്ഥിര കൃഷി രീതികൾ നടപ്പിലാക്കുക,സംഭരണ കേന്ദ്രങ്ങളും ജലസേചന സൗകര്യങ്ങളും മെച്ചപ്പെടുത്തുക,മികച്ച വായ്പ സൗകര്യങ്ങൾ,കർഷകർക്ക് പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. എൻഡിപിസിയുടെ കീഴിലുള്ള എൻഡിപിസി ഗ്രീൻ ലിമിറ്റഡിനാണ് ഈ പണം അനുവദിച്ചിരിക്കുന്നത്.

Share
Leave a Comment

Recent News