കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിസരങ്ങളിലും നിരീക്ഷണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. അത്യാഹിത വിഭാഗം, പ്രധാന ബ്ലോക്ക്, സൂപ്രണ്ട്് ഓഫിസ്, പാര്‍ക്കിംഗ് മേഖല എന്നിവടങ്ങളിലായി 15 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഓഫിസിലും സുരക്ഷാ മേധാവിയുടെ മുറിയിലുമാണ് കണ്ട്രോള് യൂണിറ്റ്. എല്ലാ ക്യാമറകളും പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇവിടെ കാണാം.
പ്രവര്‍ത്തന ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ടിജി തോമസ് ജേക്കബ് നിര്‍വഹിച്ചു. പ്രമുഖ ഗൃഹോപകരണ സ്ഥാപനായ ക്യൂആര്‍എസ് ആണ് മൂന്നര ലക്ഷം രൂപാ ചെലവില്‍ 12 സിസിടിവി ക്യാമറകളും രണ്ട് കണ്ട്രോള് യൂണിറ്റും സൗജന്യമായി സ്ഥാപിച്ചു നല്‍കിയത്. ഇവയുടെ ക്യാമറകള്ക്കുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ സ്ഥാപനം തന്നെ സൗന്യമായി നടത്തുമെന്ന് ഡയറക്ടര്‍ എസ്. മുരളീധരന് പറഞ്ഞു.
Discussion about this post