ചെന്നൈ: ഇന്ത്യന്‍ ശിക്ഷാ നിയമം 377 ഭേദഗതി ചെയ്തു വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മധുരയിലെ സ്വവര്‍ഗാനുരാഗികള്‍ ഭീതിയില്‍. മുസ്ലിം സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പേരിലാണ് ഇവിടെ പോസ്റ്റര്‍ പതിച്ചത്. ഈ വിഭാഗത്തെ സാംസ്കാരിക ഭീകരരെന്നും പോസ്റ്ററില്‍ വിശേഷിപ്പിക്കുന്നു. അമേരിക്കയിലെ ഓര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ നടത്തിയ വെടിവയ്പില്‍ 49 പേര് കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
സ്വവര്‍ഗാനുരാഗം തമിഴ് സംസ്കാരത്തിന് എതിരാണെന്നും പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ പോസ്റ്ററിന് പിന്നില്‍ തങ്ങളല്ലെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് പറഞ്ഞു. ആദ്യമായല്ല ഇതെന്നും സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയുണ്ടായപ്പോഴും പോസ്റ്റര്‍ വന്നിരുന്നുവെന്ന് ആക്ടിവിസ്റ്റായ ഗോപി ശങ്കര്‍ പറയുന്നു. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക സ്വവര്ഗാനുരാഗിയായിന്നു ഇദ്ദേഹം.
Discussion about this post