തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറക്കാന്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ ശക്തമാക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. എല്ലാ ജില്ലകളിലും ഡീഅഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത വഴികളിലൂടെ മദ്യകടത്ത് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും ഇത് തടയാന്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഔട്ട് ലെറ്റിന് മുന്നിലെ ക്യൂ കുറയ്ക്കാന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post