തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് നടത്തി വന്ന നിരാഹാരസമരം നിര്‍ത്തിയതിന്റെ പേരില്‍ ഉയരുന്ന പരിഹാസങ്ങളേയും അധിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. ഇന്നലെകളില്‍ നിങ്ങളുയര്‍ത്തിയ ന്യായങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരെത്തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് തിരിച്ചറിയാത്തവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പുതിയ സ്ഥാനലബ്ധികളോടെ വിപ്ലവ യൗവ്വനത്തിന്റെ പഴയ പുറംപൂച്ചുകള്‍ അഴിച്ചുമാറ്റി വ്യവസ്ഥിതിയുടെ സംരക്ഷകരായി, സര്‍വ്വാധിപതിയുടെ വാഴ്ത്തുപാട്ടുകാരായി അതിവേഗം പരിണമിച്ചവരുടെ ഭാഗത്തുനിന്നുള്ള അധിക്ഷേപങ്ങളെ സ്വാഗതം ചെയ്യുകയാണ്. ബല്‍റാം പറയുന്നു.
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സമരം പാതിവഴിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധാരാളം അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. നിരാഹാര സമരം പിന്‍വലിച്ചതിനെയും റിലേ നിരാഹാരം നടത്തിയതിനേയുമാണ് ഏറെപ്പേരും പരിഹസിച്ചത്. വി ടി ബല്‍റാം നിരാഹാരം തുടങ്ങി ഒരു ദിവസം തികയും മുന്‍പാണ് നിരാഹാര സമരം പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
സമരം പിന്‍വലിച്ചതിനെ പരിഹസിച്ച് സിപിഎം എംഎല്‍എ സ്വരാജ് രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാമുള്ള മറുപടിയായിട്ടാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
[fb_pe url=”https://www.facebook.com/vtbalram/posts/10154163124714139″ bottom=”30″]
Discussion about this post