തിരുവനന്തപുരം: അഭിഭാഷകരില്‍ ചിലര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി. കോടതികളില്‍ മാധ്യമങ്ങളെ വിലക്കുന്ന സംഭവത്തില്‍ പ്രശ്നപരിഹാരം വൈകുന്നത് നാണക്കേടാണെന്നും ആന്റണി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കൈയ്യേറ്റം തുടരുന്നത് ദൗര്‍ഭാഗ്യകരവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വിഭാഗം അഭിഭാഷകരാണ് മാധ്യമ പ്രവര്‍ത്തകരെ തടയുന്നതെന്ന കാര്യം ഹൈകോടതി ചീഫ് ജസ്റ്റിസിന് ബോധ്യപ്പെട്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പ്രതികരിച്ചു. താന്‍ അയച്ച കത്തിന് ചീഫ് ജസ്റ്റിസ് നല്കിയ മറുപടിയില്‍ അതാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post