ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി വി.ടി. ബല്‍റാം ഫേസ്ബുക്കില്‍. വിക്കറ്റ് വീഴ്ചകളെക്കുറിച്ചുള്ള ക്രിയാത്മകവും ഏകപക്ഷീയമല്ലാത്തതുമായ എല്ലാ ചര്‍ച്ചകളേയും സ്വാഗതം ചെയ്യുന്നു. നമ്മുടെ പൊതുരംഗം കൂടുതല്‍ സംശുദ്ധമാവട്ടെ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. സോളാര്‍ പവര്‍ പ്രൊജക്ട് തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ബംഗളൂരു കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത്. വ്യവസായി എം കെ കുരുവിളയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ജി നല്‍കിയത്.
ഇന്നലെ ഉമ്മന്‍ചാണ്ടിക്കെതിരായി സോളാര്‍ തട്ടിപ്പ് കേസില്‍ ബംഗഌരു കോടതിവിധി വന്നതോടെ കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍റാമിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജന് മന്ത്രി സ്ഥാനം രാജിവെക്കാനിടയായ സന്ദര്‍ഭത്തില്‍ ബല്‍റാം ഫേസ്ബുക്കിലിട്ട വിക്കറ്റ് വീണോ എന്ന പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് ബല്റാമിനെതിരെയുളള വിമര്‍ശനങ്ങളും പരിഹാസങ്ങളും.
ഉമ്മന്‍ചാണ്ടിയടക്കം കേസില്‍ പ്രതികളായ ആറുപേര്‍ തട്ടിപ്പ് നടത്തിയ പണം തിരിച്ചുനല്‍കണമെന്നാണ് കോടതിയുടെ വിധി. ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി.
ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിങ്ങനെ കേസില്‍ ആറുപ്രതികളായിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. കോടതിയുടേത് ഏകപക്ഷീയ വിധിയാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് കോടതി ഇതുവരെ സമന്‍സ് അയച്ചിട്ടില്ല. കൂടാതെ തന്റെ ഭാഗം കേള്‍ക്കുകയോ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ല. തെളിവ് നല്കാന് പോലും കോടതി സമ്മതിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
[fb_pe url=”https://www.facebook.com/vtbalram/posts/10154223555314139″ bottom=”30″]
Discussion about this post