കോഴിക്കോട്: ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്സൈസ്, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്. മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ പ്രധാന പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈന് ഒളിവിലാണ്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ബുധനാഴ്ചയാണു സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. ഇതിനിടെ സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post