കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന് സമീപം ട്രെയിന്‍ പാളം തെറ്റി രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് കൊല്‍ക്കത്തയിലെ സിയാല്‍ദയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ 14 ബോഗികളാണ് പാളംതെറ്റിയത്. കാണ്‍പൂരിന് സമീപം റൂറയില്‍ പുലര്‍ച്ചെ 5.20ന് ആയിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ട്രെയിനിന്റെ മുന്നിലുള്ള ആറു മുതല്‍ 20 വരെയുള്ള ബോഗികളാണ് പാളം തെറ്റിയത്. റെയില്‍വെയുടെ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന് റെയില്‍വെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കാണ്‍പൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അപകടത്തില്‍പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
Discussion about this post