
1930ല്‍ ബ്രിട്ടീഷ് രാജ്ഞി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കുന്ന ‘ഫോട്ടോ സഹിതം’ ആര്‍എസ്എസ് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തുവെന്ന ആരോപിച്ച സിപിഎം അനുകൂല പേജുകളില്‍ പ്രചരണം നടന്നിരുന്നു. എ്ന്നാല്‍ ഈ ഫോട്ടോ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നാണ് കണ്ടെത്തല്‍. മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസാണ് ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് തെളിവ് സഹിതം കണ്ടെത്തിയത്.
എലിസബത്ത് രാജ്ഞി -2 ന്റെ തൊണ്ണൂറാം പിറന്നാളിനോട് അനുബന്ധിച്ചു രാജ്ഞിയുടെ തന്നെ നൈജീരിയന്‍ റെജിമെന്റ് ( റോയല്‍ വെസ്റ്റ് ആഫ്രിക്കന്‍ ഫ്രോണ്ടിയര്‍) നല്കിയ ഗാര്‍ഡ് ഓര് ഓണറിന്റെ ഫോട്ടോയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഫോട്ടോയും ചേര്‍ത്ത് വ്യാജ ഫോട്ടോ ചമക്കുകയായിരുന്നുവെന്ന് കെവിഎസ് ഹരിദാസ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇക്കഴിഞ്ഞ ദിവസം കേരളത്തില്‍ വാട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്ന ഒരു ചിത്രമുണ്ട്. ബ്രിട്ടീഷ് രാജ്ഞി 1930-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ആര് എസ് എസുകാര്‍ ഗാര്‍ഡ് ഓര് ഓണര്‍ നല്‍കുന്നുവെന്നായിരുന്നു അതിന് അക്കൂട്ടര്‍ നല്‍കിയിരുന്ന ക്യാപ്ഷന്‍. ആര് എസ് എസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ആ ചിത്രം ചിലര്‍ പ്രചരിപ്പിച്ചത് . അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നും ഒരിക്കലും നടക്കില്ല എന്നും അറിയാമെങ്കിലും ഇതെങ്ങിനെവന്നു എന്ന് അന്വേഷിക്കണം എന്ന് തോന്നി. അപ്പോഴാണ് യഥാര്‍ഥ ചിത്രം കാണാനിടയായത്. രണ്ടു ചിത്രങ്ങളും ഒന്ന് നോക്കൂ. എലിസബത്ത് രാജ്ഞി -2 ന്റെ തൊണ്ണൂറാം പിറന്നാളിനോട് അനുബന്ധിച്ചു രാജ്ഞിയുടെ തന്നെ നൈജീരിയന്‍ റെജിമെന്റ് ( റോയല്‍ വെസ്റ്റ് ആഫ്രിക്കന്‍ ഫ്രോണ്ടിയര്‍) നല്കിയ ഗാര്‍ഡ് ഓര് ഓണര്‍ ആണത് . ആ രണ്ടു ചിത്രങ്ങള്‍ ഒന്ന് നോക്കൂ. രാജ്ഞി രണ്ടിലും ഒരേ വേഷത്തില്‍; കയ്യിലെ ബാഗും ഒന്നുതന്നെ. പിന്നിലുള്ള ഗാര്‍ഡിനെയും നോക്കൂ; അതും ഒന്നുതന്നെ. ഇപ്പുറത്തുള്ള നൈജീരിയന്‍ റെജിമെന്റിലെ സൈനികരെ മുറിച്ചുമാറ്റി അവിടെ ആര് എസ് എസ് പ്രവര്‍ത്തകരുടെ ഫോട്ടോ ചേര്‍ത്തു. ഒരു ഫോട്ടോ ഷോപ് പദ്ധതി. ആകെയുള്ള വ്യത്യാസം ഒന്ന് കളര്‍ ചിത്രമാണ്; മറ്റേത് ബ്ലാക് ആന്‍ഡ് വൈറ്റ് എന്നതാണ്. സ്വാതന്ത്ര്യ സമരത്തിലും മറ്റും സംഘ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും അവര്‍ ബ്രിട്ടീഷുകാരുടെ കൂടെയായിരുന്നുവെന്നും ഇടതുകക്ഷികള്‍ പ്രചാരണം നടത്തിവരുന്നുണ്ടല്ലോ. അതിന് ശക്തിപകരാനുള്ള ഒരു പദ്ധതിയാവണം ഈ ഫോട്ടോഷോപ്പ് പദ്ധതി.
[fb_pe url=”https://www.facebook.com/kvs.haridas.1/posts/183994215403159″ bottom=”30″]
Discussion about this post