ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കശ്മീരിലെ കത്രയിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
സംഭവ സമയം എല്ലാവരും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു. പ്രകമ്പനമുണ്ടായതോടെ ഇതിൽ മിക്കവരും വീടിന് പുറത്തേക്ക് ഓടി. സെക്കന്റുകളോളം പ്രകമ്പനം തുടർന്നുവെന്നാണ് ആളുകൾ പറയുന്നത്. പ്രകമ്പനത്തിൽ ചില വീടുകൾ വിള്ളലുകൾ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ജനൽ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കത്രയിൽ നിന്നും 97 കിലോ മീറ്റർ കിഴക്കുമാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. പ്രദേശത്ത് അധികൃതർ പരിശോധന നടത്തുകയാണ്.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുകയാണ്. ഇന്നലെ ഹിമാചൽ പ്രദേശിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സിക്കിമിലും ഭൂചലനമുണ്ടായി.
Leave a Comment