13 വര്‍ഷം മുമ്പ് സുനാമിയില്‍ ഭാര്യ മരിച്ചു; ഭൗതികാവശിഷ്ടങ്ങള്‍ തേടി ഇപ്പോഴും കടലില്‍ മുങ്ങുന്ന ഭര്‍ത്താവ്

Published by
Brave India Desk

13 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സുനാമിയില്‍ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭര്‍ത്താവ് ഇന്നും അവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ക്കുവേണ്ടി കടലില്‍ മുങ്ങിത്തപ്പുകയാണ്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ യഥാവിധി ചെയ്യുന്നതിനായാണ് അദ്ദേഹം ഭൗതിക അവശിഷ്ടങ്ങള്‍ക്കായി ആഴ്ചയില്‍ ഒരു ദിവസം കടലില്‍ മുങ്ങിത്തപ്പുന്നത്. ജപ്പാനില്‍ 2011 -ലുണ്ടായ സുനാമിയിലാണ് ഇന്ന് 60 വയസുള്ള ബസ് ഡ്രൈവറായ യാസുവോ തകമാത്സുവിന് ഭാര്യ യുക്കോയെ നഷ്ടപ്പെട്ടത്.

അന്ന് മുതല്‍ ആഴ്ചയിലൊരിക്കല്‍ അദ്ദേഹം തന്റെ ഭാര്യയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കായി കടലില്‍ മുങ്ങിത്തപ്പുന്നു. ഇതിനകം അദ്ദേഹം 600 -ലേറെ തവണ മുങ്ങിത്തപ്പിക്കഴിഞ്ഞു. ഫുകുഷിമ മേഖലയില്‍ അന്ന് 20,000-ത്തോളം പേര്‍ കൊല്ലപ്പെടുകയും 2,500-ലധികം പേരെ കാണാതാവുകയും ചെയ്തു. 2011 മാര്‍ച്ച് 11 ന് ആഞ്ഞടിച്ചത് മനുഷ്യ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും വിനാശകരമായ സുനാമിയാണ്. ജപ്പാനെ ഇതുവരെ ബാധിച്ചതില്‍ വച്ച് ഏറ്റവും മാരകമായ സുനാമി. അന്ന്, യൂക്കോ സമീപത്തെ ബാങ്കില്‍ ജോലിക്കെത്തിയിരുന്നു.

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരെല്ലാം മുപ്പതടി ഉയരമുള്ള ബാങ്ക് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് പ്രാണരക്ഷാര്‍ത്ഥം കയറി നിന്നു. പക്ഷേ, സുമാനിത്തിര അടിച്ചത് 60 അടി ഉയരത്തിലായിരുന്നെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂക്കോയെ കാണാതായ ബാങ്ക് കെട്ടിടത്തിന് സമീപത്തെ കലുങ്കില്‍, ഭാര്യയുടെ ഭൌതികാവശിഷ്ടങ്ങള്‍ക്കായി മുങ്ങിത്തപ്പുന്നതിനായി യാസുവോ തകമാത്സു സ്‌കൂബ ഡൈവിംഗ് പഠിച്ചു. വെള്ളത്തിനടിയിലെ സുനാമി അവശിഷ്ടങ്ങള്‍ വൃത്തിയാക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ മസയോഷി തകഹാഷിയാണ് ഇതിനായി അദ്ദേഹത്തെ പരിശീലിപ്പിച്ചത്.

ഇതിനകം അദ്ദേഹം ഭാര്യയ്ക്ക് വേണ്ടി 600 -ലേറെ മുങ്ങിത്തപ്പലുകള്‍ നടത്തിക്കഴിഞ്ഞു. ഭാര്യയ്ക്ക് ശരിയായ സംസ്‌കാരം നടത്താമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏകദേശം പത്ത് വര്‍ഷത്തോളമായി മസയോഷി തകഹാഷിയോടൊപ്പമാണ് യാസുവോയുടെ തിരച്ചില്‍.

 

 

 

Share
Leave a Comment

Recent News