ഒരു പല്ലിനുണ്ടായ അണുബാധ മരണത്തിന്റെ വക്കോളമെത്തിച്ചു; സംഭവം വിശദീകരിക്കാനാവാതെ ശാസ്ത്രലോകം

Published by
Brave India Desk

 

പല്ലിലുണ്ടാകുന്ന അണുബാധ മരണകാരണമാകുമോ. അങ്ങനെയൊരു സംഭവം ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇപ്പോഴിതാ കാറ്റിലിന്‍ എന്ന യുവതിക്കുണ്ടായ അനുഭവം ശാസ്ത്രലോകത്തെ ഇത്തരത്തില്‍ സംഭവിക്കാമെന്ന ചിന്തയിലേക്ക് നയിച്ചിരിക്കുകയാണ്.

23 വയസ്സുകാരിയായ കാറ്റിലിന്‍ ആശുപത്രിയിലെത്തുന്നത് മുഖത്ത് തടിപ്പും വേദനയുമായിട്ടാണ്. ഒറ്റനോട്ടത്തില്‍ നല്ല ആരോഗ്യവതിയായ യുവതി. കുഴപ്പമൊന്നും ഡോക്ടര്‍ക്ക് കണ്ടെത്താനായില്ല. അല്‍പ്പം പനിയുടെ ലക്ഷണം കണ്ടതിനാല്‍ പനിയ്ക്കുള്ള മരുന്നുകള്‍ നല്‍കി കാറ്റിലിനോട് വിശ്രമിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അന്ന് രാത്രി ഭക്ഷണം കഴിച്ചപ്പോളാണ് മറ്റൊരു ലക്ഷണം പുറത്തുവരുന്നത്. സ്വന്തം നാവില്‍ കടിച്ചതു പോലെ കാറ്റിലിന് അനുഭവപ്പെട്ടു. അതിന് പിന്നാലെ സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായി. കുടുംബാംഗങ്ങള്‍ വിചാരിച്ചത് കാറ്റിലിന് അലര്‍ജിയായിരിക്കുമെന്നാണ് അവര്‍ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയി

ഇത്തവണയും ഡോക്ടര്‍ക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ശരീരത്തിന്റെ മുകള്‍ ഭാഗം മുഴുവന്‍ തിണര്‍പ്പുകളുണ്ടാവുകയും നാവ് കറുപ്പുനിറമാവുകയും ചെയ്തു. ഇതൊരു ഗുരുതരമായ സ്‌ക്ിന്‍ ഇന്‍ഫെക്ഷനാണെന്നാണ് ഡോക്ടര്‍മാര്‍ നിഗമനത്തിലെത്തിയത്. പിന്നീട് അനസ്‌തേഷ്യ ഡോക്ടര്‍ക്കുണ്ടായ ഒരു സംശയമാണ് കാറ്റിലിറ്റിന്റെ ജീവന്‍ രക്ഷിച്ചതെന്ന് പറയാം. അദ്ദേഹം ഒരു സിറ്റി സ്‌കാനിന് നിര്‍ദ്ദേശിക്കുകയായിരുന്നു

അപ്പോഴേക്കും അവര്‍ കാരണം കണ്ടെത്തി ഒരു പല്ലിനുണ്ടായ അണുബാധയാണ് കാറ്റിലിനെ ഈ അവസ്ഥയിലാക്കിയത്. ഉടന്‍ തന്നെ അവര്‍ സര്‍ജറിയിലൂടെ പല്ല് നീക്കം ചെയ്യുകയും യുവതിയുടെ ജുഗുലാര്‍ വെയ്‌നിലുണ്ടായ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്തു. സെപിസ് അണുബാധയായിരുന്നു യുവതിയ്ക്കുണ്ടായത്. ഇത് ജീവന്‍ തന്നെ ഇല്ലാതാക്കാവുന്ന ഒന്നാണ്.

Share
Leave a Comment

Recent News