Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മൂന്നാം ക്ലാസ്സുകാരി; കൊവിഡ് കാലത്തെ അനുകമ്പയുടെ ആർദ്രാനുഭവം പങ്കു വെച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
May 8, 2020, 01:10 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കാൻസർ രോഗികൾക്ക് തന്റെ മുടി സംഭാവന ചെയ്ത് കൊവിഡ് കാലത്തെ മനുഷ്യത്വത്തിന്റെയും മഹാമനസ്കതയുടെയും പ്രതീകമായിരിക്കുകയാണ് മൂന്നാം ക്ലാസ്സുകാരി അശ്വതി. മനസ്സിനെ ആർദ്രമാക്കുന്ന അനുകമ്പയുടെ നവ്യാനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശിയായ അച്ചു എന്ന് വിളിക്കുന്ന അശ്വതിയുടെ പിതാവ് രഞ്ജിത്ത്.

‘അമ്മേ, ഞാൻ എന്റെ മുടി ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്തോട്ടെ? ആ ചോദ്യം കേട്ട് ഞങ്ങൾ മാതാപിതാക്കളും അച്ചച്ചനും അച്ചമ്മയുമെല്ലാം ആശ്ചര്യപ്പെട്ടുപോയി. എന്നാൽ അവൾ ധീരമായ് തന്റെ ആഗ്രഹത്തിലുറച്ചു നിന്നു.‘ ഇങ്ങനെയാണ് രഞ്ജിത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

Stories you may like

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

‘മൂന്നാം ക്ലാസ്സിലേക്ക് പോകാനൊരുങ്ങുന്ന എന്റെ അച്ചു (അശ്വതി. സി), തന്റെ നീളമുള്ള, ഇടതൂർന്ന് വളർന്ന ആ മനോഹരമായ മുടികൾ കാൻസർ രോഗികൾക്കായ് പൂർണ്ണമനസ്സോടെ സംഭാവന ചെയ്തിരിക്കുന്നു.

ആ മുടിയിഴകൾ നന്നായ് മടഞ്ഞ് വെച്ച് സ്കൂളിലേക്ക് അവൾ പോവുന്നതും ഒടിച്ചാടി കളിക്കുമ്പോൾ മുന്നിലെ കുറുനിരകൾ നെറ്റിയിലേക്ക് തോരണം കണക്കേ തൂങ്ങിയാടുന്നതും കാണുമ്പോഴുമുള്ള ഭംഗി മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളേറെ ആസ്വദിച്ചിരുന്നു.

ഇന്ന് ആ ഭംഗിയുള്ള മുടിയിഴകൾ അവൾക്കില്ല. എന്നാൽ ആ നല്ല മനസ്സ് ആ കുഞ്ഞു മുഖത്തേ കൂടുതൽ വർണ്ണാഭമാക്കിയതിന്റെ ഭംഗി ഞങ്ങൾക്കിന്ന് കാണാനാവുന്നു. മഹാമനസ്കതയുടെയും, അനുകമ്പയുടെയും, സ്നേഹത്തിന്റെയും, ദയയുടെയും…. മനസ്സിന്റെ ഈ ഗുണഗണങ്ങളാൽ അലങ്കൃതമായിരിക്കുന്ന അവളുടെ പുഞ്ചിരി കൈമാറുന്നത് നല്ലൊരു സന്ദേശമാണ്.

നാം നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് അതിലും കൂടുതൽ ആവശ്യമുള്ള ഒരാൾക്ക് നൽകാൻ തയ്യാറാകുമ്പോൾ, സ്വന്തം ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കരുത്തുള്ള ഒരു മനസ്സിനെ തയ്യാറാക്കിയിരിക്കണം എന്ന വലിയൊരു സന്ദേശം.‘ ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

https://www.facebook.com/cherikkallinmel.ranjith/posts/3035700933185745

ഒരു മൂന്നാം ക്ലാസ്സുകാരിക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തെ ചിന്തകൾ പ്രാവർത്തികമാക്കി നിഷ്കളങ്കമായി ചിരിക്കുന്ന അച്ചുവിന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.

Tags: Hair DonationCancer PatientsAswathy C
Share12
Tweet
Send
Share

Latest stories from this section

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

Latest News

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies