ആലപ്പുഴ: വീട്ടില്‍ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. തോണ്ടന്‍കുളങ്ങരയില്‍ സന്ദീപ് ഭവനില്‍ മധുകുമാരനാണ് (67) വെട്ടേറ്റത്. കഴിഞ്ഞ 14 ന് രാത്രി 11:30 യിടെയായിരുന്നു സംഭവം.
പാതിരപ്പള്ളി മണിമംഗലം വീട്ടില്‍ കാലന് ജോസ് (33), പാതിരപ്പള്ളി വെള്ളപ്പാടി കോളനിയില്‍ രാഹുല്‍ നിവാസില്‍ കണ്ണന് (34), കഞ്ഞികുഴി ചിറയില്‍ വീട്ടില്‍ അനൂപ് (27) എന്നിവരെയാണ് നോര്‍ത്ത് പൊലീസ് സാഹസികമായി പിടികൂടിയത്. മധുകുമാരന്റെ മകന് സന്ദീപും കാലന് ജോസുമായിട്ടുള്ള കൂടിപ്പകയാണ് സംഭവത്തിന് പിന്നില്‍. സന്ദീപിനെ കൊല്ലുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
അപകടം അറിഞ്ഞ സന്ദീപ് വീടിന്റെ പിറകുവശം വഴി ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി ചേര്‍ത്തലയില്‍ കൂട്ടുകാരന്റെ കല്യാണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രതികള്‍ ചത്തനാട് എത്തിയത്. കാലന് ജോസ് മൂന്ന് കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ച ആളും മറ്റു പ്രതികള്‍ കഞ്ചാവ് കച്ചവടം തുടങ്ങി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണെന്ന് പോലിസ് പറഞ്ഞു.
ആലപ്പുഴ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. വിനോദിന്റെ നേതൃത്വത്തില്‍, എസ്. ഐ. നിതിന്‍ രാജ്, സി.പി. ഒമാരായ എന്‍.എസ്. വിഷ്ണു, വി.കെ.ബിനുമോന്, വികാസ് ആന്റണി, ശ്യാം, സാഗര്‍, വിഷ്ണു ആനന്ദ്, ലാലു അലക്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.












