Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2389.52 അടി

by Brave India Desk
Oct 13, 2021, 09:42 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

മാങ്കുളം: കനത്തമഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് എത്തുന്നു. ആകെ ശേഷിയുടെ 85 ശതമാനം വെള്ളംനിറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി. നിലവിലെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതില്‍ 2390.8 അടി ആയാല്‍ ബ്ലൂ അലെർട് പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു. 2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്.

ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖലയില്‍ രണ്ടുദിവസമായി കനത്തമഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 21.5 മില്ലിമീറ്റര്‍ മഴ കിട്ടിയ സ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ ആയപ്പോള്‍ 51.8 മില്ലിമീറ്റര്‍ ആയി. 27.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത്. 10.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഉത്പാദനം പരമാവധി ആക്കേണ്ടിവരും.

Stories you may like

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

ചൊവ്വാഴ്ച ഉച്ചയ്ക്ക് ജലനിരപ്പ് 2389.68 അടിയില്‍ എത്തി.ഈ നില തുടര്‍ന്നാല്‍ ബുധനാഴ്ച ഉച്ചയോടെ 2390.8 അടി കടക്കും. നീലജാഗ്രത പുറപ്പെടുവിച്ചാല്‍ ഡാമില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കും. റൂള്‍ കര്‍വ് അനുസരിച്ച് 2390.86 അടിയില്‍ ബ്ലൂ അലെർട്, 2396.8 അടിയില്‍ ഓറഞ്ച് അലെർട്, 2397.8 അടിയില്‍ റെഡ് അലെർട് എന്നിങ്ങനെയാണ് മുന്നറിയിപ്പ് നല്‍കേണ്ടത്.

അതിനുമേല്‍ ജലനിരപ്പുയര്‍ന്നാല്‍ പരമാവധി അനുവദനീയ ശേഷിയായ 2398.86 അടിയില്‍ പത്തുദിവസം വരെ പിടിച്ചുനിര്‍ത്താം. അതിന് സാധിക്കണമെങ്കില്‍ ചുവന്ന ജാഗ്രത കടന്നാല്‍ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലൊന്നായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ട് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കേണ്ടിവരും. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

പ്രധാന അണക്കെട്ടുകളിലെ ചൊവ്വാഴ്ചത്തെ ജലനിരപ്പ്: 

  • ഇടുക്കി 2389.52അടി
  • മാട്ടുപ്പെട്ടി 1597.9മീറ്റര്‍
  • ഇടമലയാര്‍ 163.8മീറ്റര്‍
  • കക്കയം 749.20മീറ്റര്‍
  • മലമ്പുഴ 113.74മീറ്റര്‍
  • പാംബ്ല 253മീറ്റര്‍
  • ഷോളയാര്‍ 811.32മീറ്റര്‍
  • പരപ്പാര്‍ 112.69മീറ്റര്‍
Share4
Tweet
Send
Share

Latest stories from this section

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

Latest News

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ കയറുന്നവർ ജീവനോടെ തിരിച്ചു പോകില്ല ; ഭീഷണിയുമായി മധുര ഐക്യ ജമാഅത്ത്

‘അക്വാൻ’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കരതൊട്ടു; കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

‘അക്വാൻ’ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കരതൊട്ടു; കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies