മലപ്പുറം: മലപ്പുറത്ത് ഒന്നരക്കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. മലപ്പുറം വട്ടക്കുളത്ത് നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രണ്ട് ട്രക്കുകളിലായി കടത്തിയ പുകയിലയാണ് പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ ബിസ്കറ്റ് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
എടപ്പാൾ വട്ടംകുളത്തെ ഗോഡൗണിൽ ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. രണ്ട് ട്രക്കുകളിലായിട്ടാണ് ഇവിടേക്ക് ലഹരി വസ്തുക്കൾ എത്തിച്ചത്. എക്സൈസ് ഉത്തരമേഖല കമ്മീഷണർ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു.












