കൊച്ചി: കളമശ്ശേരിയിൽ 500 കിലോയോളം പഴകിയ ഇറച്ചിപിടികൂടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 49 ഹോട്ടലുകള്‍ക്ക് ഈ സ്ഥാപനെ ഇറച്ചി വിതരണം നടത്തിയിരുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇറച്ചി പിടികൂടിയ വാടക വീട്ടില്‍നിന്ന് തന്നെ ഇതു സംബന്ധിച്ച രേഖകളും പോലീസിനും ലഭിച്ചു.ഇവിടെനിന്ന് ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പട്ടിക നഗരസഭ തയ്യാറാക്കിയിട്ടുണ്ട്.
സ്ഥാപന ഉടമയായ ജുനൈസ് ഇപ്പോൾ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. കേസിലെ ഒന്നാംപ്രതിയായ ജുനൈസിനെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
പോലീസും കളമശ്ശേരി നഗരസഭാ ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പഴകിയ ഇറച്ചി പിടികൂടിയ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് ഇറച്ചി വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. കളമശ്ശേരി, പാലാരിവട്ടം ഉള്‍പ്പെടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നുള്ള ഇറച്ചി വിറ്റുപോയിട്ടുണ്ട്.
അതേ സമയം ഇന്ന് എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച 17പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പറവൂര്‍ ടൗണിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ ഉണ്ടായത്. നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കുഴിമന്തിയും ബിരിയാണിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.












