കൊച്ചി: കൊച്ചി നഗരത്തിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കാതിരിക്കുന്നതാണ് നല്ലതെന്ന സിറ്റി പോലീസ് കമ്മീഷണറുടെ പരാമർശം വിവാദമാകുന്നു. പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഭവങ്ങൾ കൊച്ചിയിൽ വർദ്ഝിച്ചുവരുന്ന സാഹചര്യത്തിലാണ് കമ്മീഷണർ ഇത്തരത്തിലൊരു നിർദേശം മുന്നോട്ടു വച്ചത്.
കുറ്റവാളികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനാവില്ലെന്ന് പോലീസ് കമ്മീഷണർ തന്നെ പറയാതെ പറയുകയാണെന്നാണ് വിമർശനം ഉയരുന്നത്. പോലീസ് കമ്മീഷണറുടെ ഈ കുറ്റസമ്മതം , സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതിന്റെ ഭീകരമുഖമാണെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു.
ഇന്ന് രാവിലെ നടക്കാനിറങ്ങിയ 75 കാരിയുടെ സ്വർണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചിരുന്നു. മുളക് സ്േ്രപ അടിച്ചതിന് ശേഷമാണ് മാല പൊട്ടിച്ചത്്. ഇന്നലെയും എളമക്കരയിൽ ഇത്തരത്തിൽ മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു.












