Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മദ്യപിക്കാൻ പണം വേണം; സസ്‌പെൻഷനിലായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എത്തി; അറസ്റ്റ്

by Brave India Desk
Jan 20, 2023, 12:40 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മദ്യപിക്കാൻ പണം കണ്ടെത്തുന്നതിന് വേണ്ടി സുഹൃത്തിനൊപ്പം ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് ഇറങ്ങിയ സസ്‌പെൻഷനിലായ ആരോഗ്യവകുപ്പ് ജീവനക്കാരൻ പിടിയിൽ. കാഞ്ഞിരംകുളം പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42), ഇയാളുടെ സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) എന്നിവരാണ് പിടിയിലായത്. സംശയത്തെ തുടർന്ന് ഹോട്ടലുടമ പോലീസിനെ വിവരം അറിയിച്ചിരുന്നു. പിന്നാലെയാണ് വ്യാജ റെയ്ഡാണ് നടന്നതെന്ന് വ്യക്തമാകുന്നത്. കാഞ്ഞിരംകുളം ചാവടിയിലാണ് സംഭവം.

ആരോഗ്യവകുപ്പ് ജീവനക്കാരെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും ഹോട്ടലിൽ പരിശോധനയ്ക്കായി എത്തിയത്. ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമാണെന്നും, അതിനാൽ 30,000 രൂപ പിഴയായി അടയ്ക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഹോട്ടലുടമ ഇതിന് വിസമ്മതിച്ചതോടെ ആയിരം നൽകിയാൽ പ്രശ്‌നം ഒതുക്കിതീർക്കാമെന്ന് ചന്ദ്രദാസ് പറഞ്ഞു. അതും നടക്കില്ലെന്ന് ഹോട്ടലുടമ പറഞ്ഞതോടെ 500 രൂപയെങ്കിലും തരണമെന്ന് ഇയാൾ ഹോട്ടലുടമയോട് അപേക്ഷിക്കുകയായിരുന്നു.

Stories you may like

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പെരുമാറ്റത്തിൽ അപാകത തോന്നിയതോടെ ഹോട്ടലുടമ നാട്ടുകാരുടെ സഹായത്തോടെ ചന്ദ്രദാസിനെ തടഞ്ഞുവച്ചു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രദാസിനെ തടഞ്ഞ് വയ്ക്കുന്നതിനിടെ സുഹൃത്ത് ജയൻ ഓടിരക്ഷപെട്ടു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. ജോലിക്ക് കൃത്യമായി ഹാജരാകാതെ മുങ്ങി നടന്നതിൻറെ പേരിൽ സസ്‌പെൻഷനിൽ ഉള്ള ഡിഎംഒ ഓഫീസിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് ചന്ദ്രദാസ് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Tags: arrestpolice
Share17
Tweet
Send
Share

Latest stories from this section

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

Latest News

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies