പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട. ലക്ഷങ്ങൾ വിലയുള്ള ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ ഒരാൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. ഷാലിമാർ, ദിബ്രുഗഡ് എക്സ്പ്രസുകളിൽ നിന്നാണ് ലഹരി പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഷാലിമാർ എക്സ്പ്രസിൽ നിന്നും 45 ലക്ഷം രൂപയുടെ ചരസ് ആണ് പിടികൂടിയത്. ദിബ്രുഗഡ് എക്സ്പ്രസിൽ നിന്നും അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു. സിആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്തുവരികയാണ്. അന്തർ സംസ്ഥാന കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സംശയം.












