Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്; ഡയമന്റകോസിന് ഇരട്ടഗോള്‍, ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം ജയം

by Brave India Desk
Jan 29, 2023, 10:16 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ രണ്ട് ഗോളിന് തകര്‍ത്ത് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. ദിമിത്രിയോസ് ഡയമന്റകോസാണ് ഇരട്ടഗാേളുമായി ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. അവസാന രണ്ട് കളിയിലും തോല്‍വി വഴങ്ങേണ്ടിവന്ന ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ മനോഹര പ്രകടനം പുറത്തെടുത്തു. 15 കളിയില്‍ 28 പോയിന്റുമായി മൂന്നാംസ്ഥാനവും ബ്ലാസ്റ്റേഴ്സ് തിരിച്ചുപിടിച്ചു. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

9 ഗോള്‍ തികച്ച ഡയമന്റകോസ് ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ രണ്ടാമനായി. ഗോവയ്ക്കെതിരെ കളിച്ച ടീമില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ സന്ദീപ് സിങ്ങിന് പകരം പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്ര എത്തി. നിഷു കുമാറിന് പകരം ജെസെല്‍ കര്‍ണെയ്റോ. വിക്ടര്‍ മോന്‍ഗില്‍, ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു.മധ്യനിരയില്‍ സൗരവ് മണ്ഡലിന് പകരം കെ പി രാഹുലും ഇവാന്‍ കലിയുഷ്നിയ്ക്ക് പകരം അപോസ്തലോസ് ജിയാനുവും സഹല്‍ അബ്ദുള്‍ സമദിന് പകരം ബ്രൈസ് മിറാന്‍ഡയുമെത്തി. അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. ദിമിത്രിയോസ് ഡയമന്റാകോസ്. മുന്‍നിരയില്‍. ബാറിന് കീഴില്‍ പ്രഭ്സുഖന്‍ സിങ്ഗിലുണ്ടായില്ല. കരണ്‍ജിത് സിങ് അരങ്ങേറി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നേറ്റത്തില്‍ എം എസ് ജിതിനും റിച്ചാര്‍ഡ് എംബോബോയും മധ്യനിരയില്‍ റൊമയ്ന്‍ ഫിലിപോടിയുക്സ്, എമില്‍ ബെന്നി, പ്രഗ്യാന്‍ സുന്ദര്‍ ഗൊഗൊയ്, ജൊസെബ ബെയ്ട്ടിയ എന്നിവര്‍. പ്രതിരോധത്തില്‍ ആരോണ്‍ ഇവാന്‍സ്, അലെക്സ് സജി, ഗുര്‍ജിന്ദര്‍ കുമാര്‍, ഗൗരവ് ബോറ. ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ.

Stories you may like

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കളിയുടെ ആദ്യനിമിഷംതന്നെ ബ്ലാസ്റ്റേഴ്സിന്റെ കിടയറ്റ മുന്നേറ്റം കണ്ടു. ഇടതുപാര്‍ശ്വത്തില്‍ അസാമാന്യ കുതിപ്പ് നടത്തിയ ഡയമന്റാകോസ് നോര്‍ത്ത് ഈസ്റ്റ് ബോക്സില്‍ കയറി. തകര്‍പ്പന്‍ ഷോട്ടും തൊടുത്തു. അരിന്ദം സാഹസപ്പെട്ട് ആ ഷോട്ട് തടഞ്ഞു. പതിനാലാം മിനിറ്റില്‍ ബ്രൈസ് മിറാന്‍ഡയുടെ ക്രോസ് ബോക്സിലേക്ക് അതിമനോഹരമായി കയറി. ജിയാനു കാല്‍വച്ചങ്കിലും പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പിന്നാലെ വലതുപാര്‍ശ്വത്തില്‍നിന്ന് രാഹുല്‍ തൊടുത്ത ക്രോസില്‍ കാല്‍വയ്ക്കാന്‍ ജിയാനുവിനും ഡയമന്റകോസിനും കഴിഞ്ഞില്ല.

പതിനെട്ടാം മിനിറ്റില്‍ ബോക്സില്‍വച്ചുള്ള ഡയമന്റകോസിന്റെ വോളി അരിന്ദം കൈപ്പിടിയിലൊതുക്കി. കളി അരമണിക്കൂര്‍ തികയുംമുമ്പ് ബ്ലാസ്റ്റേഴ്സ് സുവര്‍ണാവസരം കിട്ടി. ഇക്കുറി ഇടതുഭാഗത്ത് മിറാന്‍ഡ കുതിച്ചു. എതിര്‍ പ്രതിരോധത്തെ വെട്ടിച്ച് ബാക് പോസ്റ്റിലേക്ക് മനോഹരമായ ക്രോസ്. എന്നാല്‍ ലൂണയ്ക്ക് കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിയില്ല. നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പിന്നാലെ ബ്ലാസ്റ്റേഴ്സ് നടത്തിയ നീക്കങ്ങളെല്ലാം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ വിറപ്പിച്ചു. രാഹുലിന്റെ ഷോട്ട് അരിന്ദം പിടിച്ചെടുത്തു. ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ വിറപ്പിച്ചു.

ഡയമന്റകോസിന്റെ തകര്‍പ്പന്‍ ഷോട്ട് അരിന്ദം ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റി. പിന്നാലെ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. മധ്യഭാഗത്തുനിന്ന് ആസൂത്രണം. കര്‍ണെയ്റോയുടെ ത്രോയില്‍നിന്നായിരുന്നു തുടക്കം. പന്ത് ഇടതുഭാഗത്ത് മിറാന്‍ഡയുടെ കാലിലെത്തി. മിറാന്‍ ഉയര്‍ത്തിവിട്ട പന്തില്‍ ഡയമന്റകോസ് തലവച്ചു. ബ്ലാസ്റ്റേഴ്സിന് ലീഡ്. രണ്ട് മിനിറ്റ് തികയുംമുമ്പ് രണ്ടാംഗോള്‍. ഇക്കുറി ലൂണയുടെ മനോഹര നീക്കം. പ്രതിരോധത്തെ പൂര്‍ണമായും കബളിപ്പിച്ച് ലൂണ പന്ത് മുന്നിലേക്ക് കുത്തിയിട്ടു. ഡയമന്റകോസ് കുതിക്കുമ്പോള്‍ തടയാന്‍ ആരുമുണ്ടായില്ല. അരിന്ദത്തെ നിസഹായനാക്കി ഡയമന്റകോസ് രണ്ടാംഗോളും തൊടുത്തു. ഇരട്ടഗോള്‍ ആഘോഷവുമായി ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയുടെ തുടക്കം ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലായി. രാഹുലും ഡയമന്റകോസും നിരവധി മികച്ച നീക്കങ്ങള്‍ നടത്തി. 61ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. സഹല്‍ മിറാന്‍ഡയ്ക്ക് പകരം കളത്തിലെത്തി. കബ്രയ്ക്ക് പകരം നിഷുകുമാറും. 71ാം മിനിറ്റില്‍ ജിയാനുവിന് പകരം കലിയുഷ്നിയുമെത്തി. രാഹുലിന് പകരം ആയുഷ് അധികാരിയും. കളി പൂര്‍ണമായും ബ്ലാസ്റ്റേഴ്സ് നിയന്ത്രിച്ചു. മറുവശത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഒറ്റപ്പെട്ട നീക്കങ്ങളെ പ്രതിരോധം കൃത്യമായി തടഞ്ഞു. 81ാം മിനിറ്റില്‍ ജീക്സണ്‍ സിങ്ങിന് പകരം വിബിന്‍ മോഹനന്‍ കളത്തിലെത്തി. 90ാം മിനിറ്റില്‍ ലൂണയും ഡയമന്റകോസും ചേര്‍ന്ന് നടത്തിയ നീക്കം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ബോക്സിനുള്ളില്‍ തടഞ്ഞു. അവസാ നിമിഷം ആയുഷിന്റെ കോര്‍ണറില്‍ ഹോര്‍മിപാം തലവച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളുമായാണ് അടുത്ത മത്സരം. കൊല്‍ക്കത്തയാണ് വേദി.

Share1
Tweet
Send
Share

Latest stories from this section

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

Latest News

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

GTA VI-ലെ ഇന്ത്യൻ മാജിക്;ഒരു മുറിയിൽ തുടങ്ങിയ സ്വപ്നം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗെയിമിന്റെ ഭാഗം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies