തിരുവനന്തപുരം : അടിയന്തിര ഘട്ടങ്ങളിൽ രക്തത്തിനായി അലയുന്നവർക്ക് കേരള പോലീസിന്റെ സഹായഹസ്തം. പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനത്തിലൂടെയാണ് കേരള പോലീസ് ആവശ്യക്കാർക്ക് സഹായമെത്തിക്കുന്നത്. കേരള പോലീസിൻറെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിലൂടെയുള്ള സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ എല്ലാവർക്കും അംഗങ്ങളാകാൻ സാധിക്കും. രക്ത ദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെടും.












