തൊടുപുഴ: അനധികൃത കച്ചവടത്തിനായി വിദേശമദ്യം സൂക്ഷിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പൊക്കി. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറിയെയാണ് പീരുമേട് എക്സൈസ് പിടികൂടിയത്.
മങ്ങാട്ടുശ്ശേരിൽ രതീഷ് ആണ് പിടിയിലായത്. 16.5 ലിറ്റർ വിദേശമദ്യവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചില്ലറ വിൽപനയ്ക്ക് വാങ്ങി സൂക്ഷിച്ച മദ്യമാണിതെന്ന് എക്സൈസ് പറഞ്ഞു.
കഴിഞ്ഞ ദിവസവും ഉപ്പുതറയിൽ വാഹന പരിശോധനയ്ക്കിടെ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു. പരിശോധന നടത്തുന്നതിനിടെ പോലീസ് കൈകാണിച്ചിട്ടും ഇയാൾ വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. അര ലിറ്ററിന്റെ 56 കുപ്പി മദ്യമാണ് ഇയാളുടെ വാഹനത്തിൽ നിന്നും പിടികൂടിയത്.
ലോൺട്രി നടുപ്പറമ്പിൽ രഖിൽ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. 28 ലിറ്റർ മദ്യവും ഇയാളിൽ നിന്ന് പിടിച്ചിരുന്നു.











