കോഴിക്കോട്: പ്രാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു.ചോമ്പാല നെല്ലാച്ചേരിയിലെ അകവളപ്പിൽ താഴെ വിജയൻ (60) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് വിജയൻ.കോഴിക്കോട് എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിജയന്റെ വീടിന് സമീപത്തെ കിണറിൽ വീണ പ്രാവിനെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കിണറിൽ ഇറങ്ങിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. വടകര നിന്നെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.












