തിരുവനന്തപുരം: ലൈഫ് മിഷന് വേണ്ടി കൊട്ടി ഘോഷിച്ച് കോർപ്പറേഷൻ ശേഖരിച്ച ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ കട്ടപ്പുറത്ത്. ചുടുകട്ടകൾ മാസം ഒന്നു കഴിഞ്ഞിട്ടും കോർപ്പറേഷൻ വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ മാസം ആറിനായിരുന്നു ആറ്റുകാൽ പൊങ്കാല.
കട്ടകൾ നൽകാനായി അർഹരായ 40 പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഇതാണ് കട്ടകൾ വിതരണം ചെയ്യാത്തതിന് കാരണം. കോർപ്പറേഷൻ ശേഖരിച്ച ചുടുകട്ടകൾ നിലയിൽ പുത്തരിക്കണ്ടം മൈതാനത്താണ് കൂട്ടിയിരിക്കുന്നത്. 24 ലോഡ് കല്ലുകൾ ഇവിടെ കാണും. ഇതിന് പുറമേ വളണ്ടിയർമാരുടെ കുറവിനെ തുടർന്ന് റോഡരികിൽ കല്ലുകൾ കൂട്ടിവയ്ച്ചിട്ടുമുണ്ട്. ഇതെല്ലാം ഇവിടെ കിടന്ന് നശിക്കുകയാണെന്നാണ് ആക്ഷേപം.
വലിയ സാമൂഹ്യ സേവനം നിലയിൽ ആയിരുന്നു മേയർ ആര്യാ രാജേന്ദ്രൻ കട്ടകൾ ശേഖരിക്കുമെന്ന് കട്ടകൾ ശേഖരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഡിവൈഎഫഐയുടെയും വളണ്ടിയർമാരുടെയും സഹായത്തോടെ ഇതെല്ലാം ശേഖരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കായിരുന്നു മുൻഗണന. ഇത് പ്രാകാരമാണ് 40 പേരെ ലഭിച്ച അപേക്ഷകളിൽ നിന്നും കണ്ടെത്തിയത്.
എന്നാൽ ഇവർക്ക് എത്ര വീതം കട്ട നൽകണമെന്ന കാര്യം തീരുമാനിക്കണമെങ്കിൽ ഇവ എണ്ണിത്തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇതിന് ഒരു ലക്ഷം രൂച ചിലവ് വരുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ. ഇതേ തുടർന്ന് കണക്കെടുപ്പ് ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് പിന്നീട് വിതരണത്തിലും പ്രതിസന്ധിയായത്.
ഏകദേശം രണ്ടര ലക്ഷത്തോളം കട്ടയുണ്ടെന്നാണ് കോർപ്പറേഷന്റെ നിഗമനം. ഈ സാഹചര്യത്തിൽ മുൻ ഗണനയുള്ളവർക്ക് 10,000 വീതവും, ബാക്കിയുള്ളവർക്ക് അയ്യായിരം വീതവും നൽകാനാണ് ആലോചന.











