ഇടുക്കി : വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ നാട്ടിലെത്തിച്ച് അനാശാസ്വ കേന്ദ്രം നടത്തയതിൽ സീനിയർ സിവിൽ പോലീസ് ഓഫീസർക്കും പങ്ക്. പീരുമേടാണ് സംഭവം. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെ 5 പേർ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ പങ്ക് തെളിഞ്ഞത്.
റിസോർട്ട് വാടകയ്ക്ക് എടുത്താണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇവിടുത്തെ ജീവനക്കാരികൾ എന്ന പേരിലാണ് യുവതികളെ ഇവിടെ പാർപ്പിച്ചിരുന്നത്. റിസോർട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികളെ ഉയർന്നതോടെ സിവിൽ പോലീസ് ഓഫീസറെ പീരുമേടിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. എന്നാൽ റിസോർട്ടിൽ അനാശാസ്വ നടത്തിപ്പ് ഇയാള തുടർന്നതായി പോലീസ് കണ്ടെത്തി.
പിടിയിലായ യുവതികളെ ഷെൽട്ടർ ഹോമിലേക്കു മാറ്റി. കണയങ്കവയൽ സ്വദേശി ജോൺസനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.











