Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പുറത്തിറങ്ങിയാൽ പുറം പൊള്ളും; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

by Brave India Desk
Apr 15, 2023, 06:42 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിഷു ദിനത്തിലും സംസ്ഥാനത്ത് ചൂടിന് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ജില്ലകളിൽ ഉയർന്ന താപനില തുടരും. അതേസമയം വൈകീട്ടോടെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിരുന്നു. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിലെ ഏറ്റവും ഉയർന്ന താപനില 44.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
ആലപ്പുഴ, കോട്ടയം , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഉയർന്ന താപനില.

Stories you may like

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

ഉത്തരേന്ത്യയിൽ നിലവിൽ ഉഷ്ണ തരംഗ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് സംസ്ഥാനത്തും ചൂട് കൂടാൻ കാരണം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം.

പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ

* പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്‌കർ കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Tags: hotheet
Share1
Tweet
Send
Share

Latest stories from this section

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Latest News

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies