കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം.കടയ്ക്കൽ ദർപ്പക്കാട് പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം മാളു ദമ്പതികളുടെ മകൾ 12വയസുള്ള ശിവാനിയാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അയൽവീട്ടിലെ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു ശിവാനി. ഇതിനിടെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ മാതാവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യാചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.











