തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ- ലഹരി മാഫിയ തലവനെ പിടികൂടി നെടുമങ്ങാട് പോലീസ്. കമ്പി റാഷിദ് എന്ന് വിളിപ്പേരുള്ള മുഹമ്മദ് റാഷിദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
വെമ്പായം, തേക്കട, വെഞ്ഞാറമൂട്, കന്യാകുളങ്ങര, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഎ ഉൾപ്പെടെയുള്ള മാരകലഹരി മരുന്നുകൾ ഇയാൾ വിൽക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് ഇയാൾക്കായി നെടുമങ്ങാട് എക്സൈസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നെടുമങ്ങാട് നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കവറുകളിൽ സൂക്ഷിച്ചിരുന്ന 17.21 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവയും പണവും പിടിച്ചെടുത്തു. വടിവാൾ, എയർ ഗൺ എന്നിവയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ. ഇയാളുടെ വാഹനവും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.












