തൃശൂർ; പ്രമുഖ വ്യവസായി ഗോപു നന്തിലത്തിന്റെ അക്കൗണ്ടിൽ നിന്നും 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പരാതിയെ തുടർന്ന് എച്ച്ആർ മാനേജർ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പോലീസാണ് ഗുരുവായൂർ സ്വദേശി റോഷനെ അറസ്റ്റ് ചെയ്തത്.
കേസെടുത്തതിന് തൊട്ടുപിന്നാലെ റോഷൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്നു പ്രതി.











