തൃശൂർ : തൃശ്ശൂർ കല്ലൂരിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കല്ലൂർ സ്വദേശിയായ 64 വയസ്സുകാരൻ ബാബു ആണ് ഭാര്യ ഗ്രേസിയുടെ കഴുത്ത് വെട്ടുകത്തി ഉപയോഗിച്ച് അറുത്ത ശേഷം ജീവനൊടുക്കിയത്.
നിലവിൽ ഗ്രേസി ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടർന്നാണ് ബാബു ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് പറയപ്പെടുന്നത്. രക്തത്തിൽ കുളിച്ചുകൊണ്ട് അയൽവീട്ടിലേക്ക് ഓടിയെത്തിയ ഗ്രേസിയെ അയൽവാസികൾ ആണ് ആശുപത്രിയിൽ എത്തിച്ചത്.
ഇതേസമയം ബാബു വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഈ ദമ്പതികളുടെ രണ്ടു മക്കളും വിദേശത്താണ്. സംഭവസ്ഥലം സന്ദർശിച്ച പുതുക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.











