പാലക്കാട്: ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ബഹിരാകാശത്തിൽ പാലക്കാടിന്റെയും മുന്നൂർകോടിന്റെയും കയ്യൊപ്പ് പതിച്ച വ്യക്തിത്വമാണ് എം.കെ. വെങ്കിടകൃഷ്ണൻ. റോക്കറ്റുകൾക്ക് ഖര ഇന്ധനം നിർമിച്ചു നൽകിയത് വെങ്കിടകൃഷ്ണനായിരുന്നു.
ഐഎസ്ആർഒയിൽ നിന്നും വിരമിച്ചതിനു ശേഷവും അദ്ദേഹം വെറുതെ ഇരുന്നില്ല. വീട്ടുവളപ്പിൽ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകൾക്കുള്ള ഇന്ധനം ഉൽപ്പാദിപ്പിച്ചു. ഇരുപതിലധികം റോക്കറ്റുകൾക്ക് ആവശ്യമായ ഇന്ധനം വെങ്കിടകൃഷ്ണൻ നിർമ്മിച്ച് നൽകിയിട്ടുണ്ട്.












