മലപ്പുറം : മലപ്പുറം കോട്ടപ്പടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു കാറിനുള്ളിൽ കയറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ആൾ അറസ്റ്റിൽ. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിം (46) ആണ് അറസ്റ്റിലായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ ആണ് ഇയാൾ വീട്ടിൽ ഇറക്കാം എന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത്.
പ്രതി ഇബ്രാഹിമിനെതിരെ പോക്സോ കേസ് കൂടാതെ തട്ടിക്കൊണ്ടുപോകൽ കേസും പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡന ശേഷം വിദ്യാർത്ഥിയുടെ ഫോൺ നമ്പർ വാങ്ങിയ ഇയാൾ കുട്ടിയെ വഴിയിൽ ഇറക്കി വിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
എസ് ഐ വി ജിഷിൽ, എ എസ് ഐ പി കെ.തുളസി, സി പി ഒമാരായ കെ കെ.ജസീർ, ആർ രഞ്ജിത്, കെ കെ അനീഷ് ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.











