തൃശൂർ : പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമന്നുകൊണ്ട് നടന്നത് നാല് കിലോമീറ്ററോളം ദൂരം. തൃശൂരിലെ മലക്കപ്പാറയിലാണ് സംഭവം. കാലിന് പൊള്ളലേറ്റതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ചുമന്നു കൊണ്ടു പോയത്.
മുതുവാൻ സമുദായത്തിൽ പെട്ട ഏഴു കുടുംബങ്ങൾ മാത്രമാണ് മലക്കപ്പാറയിലെ വീരൻ കുടിയിൽ താമസിക്കുന്നത്. ഇവർക്ക് പെട്ടെന്നൊരു ആവശ്യം വന്നാൽ പോലും കിലോമീറ്ററുകളോളം നടക്കണം.
ഉരുൾ പൊട്ടൽ ഭീതിയിൽ കാടിനുള്ളിൽ കഴിയുന്ന ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല. ഇവർക്ക് സഞ്ചരിക്കാൻ ആവശ്യമായ റോഡ് ഒരുക്കിക്കൊടുക്കാൻ പോലും സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.












