കൊച്ചി : കളിക്കുന്നതിനിടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് മരിച്ചത്. മുറിയിലെ ജനാലയിലെ കർട്ടനാണ് കുട്ടികയുടെ കഴുത്തിൽ കുരുങ്ങിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ദേവവർദ്ധൻ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാതായതോടെ അമ്മ പോയി നോക്കി. കഴുത്തിൽ കർട്ടൻ കുരുങ്ങി കിടക്കുന്ന മകനെയാണ് അമ്മ കണ്ടത്.
തുടർന്ന് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പാലിശ്ശേരി ഗവൺമെന്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ദേവവർദ്ധൻ.












