വയനാട്: സുൽത്താൻ ബത്തേരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ നാലുസെന്റ് കോളനിയിലെ മുകുന്ദൻ ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
ചിത്ര- കുമാർ ദമ്പതികളുടെ മകനാണ് മുകുന്ദൻ. ബത്തേരി സെന്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുകുന്ദൻ.












