കാഞ്ഞങ്ങാട് : മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം സമൂഹത്തിന്റെ പ്രതികരണം അറിയാനുള്ള തീവ്രവാദികളുടെ ലിറ്റ്മസ് ടെസ്റ്റ് ആണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്സന് തില്ലങ്കേരി. ഇത്തരം ടെസ്റ്റിനെതിരെ മിണ്ടാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ അവര്‍ അടുത്തത് തുടങ്ങുമെന്നും വല്സന് തില്ലങ്കേരി വ്യക്തമാക്കി. ഹിന്ദു ഐക്യവേദി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മതഭീകരതക്കെതിരെ സ്വാഭിമാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ഹിന്ദു ഐക്യവേദി കാസറഗോഡ് ജില്ലാ കമ്മിറ്റി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് ലീഗിന്റെ മുദ്രാവാക്യം ഹിന്ദു സമൂഹത്തിന്റെ മതവിശ്വാസത്തെയും ആരാധനയെയും ഹനിക്കുന്നതാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ഹിന്ദുഐക്യവേദി മതഭീകരക്കെതിരെ സ്വാഭിമാന സദസ്സ് എന്ന പരിപാടി സംഘടിപ്പിച്ചത്.
മുസ്ലീം ലീഗിന്റെ മതേതരത്വം എന്നത് കാപട്യമാണെന്നും വല്സന് തില്ലങ്കേരി വേദിയിൽ പറഞ്ഞു . തുര്‍ക്കിയിലും സിമോസിയിലും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത മുസ്ലീം ലീഗാണ് ഇവിടെ മതേതരത്വത്തിന് വേണ്ടി പ്രകടനം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പളളികള്‍ തകര്‍ത്തതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ലീഗിലെ പത്തു പേരെങ്കിലും തയ്യാറായാല്‍ അവർക്ക് പിന്നില്‍ അണിനിരക്കാൻ നൂറ് കണക്കിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നും വല്സന് തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.












