കണ്ണൂർ: കണ്ണൂരിൽ നിന്ന് കാണാതായ പതിനാറുകാരനെ ബംഗളൂരുവിൽ കണ്ടെത്തി. കക്കാട് സ്വദേശി മുഹമ്മദ് ഷസിനെ ആണ് ഈ മാസം 17ന് കാണാതായത്. മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി.
മുടിവെട്ടാൻ കയ്യിൽ 100 രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കാണാതായി രണ്ടാഴ്ച പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വാർത്ത കണ്ട ഒരാളാണ് കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ് മുഹമ്മദ് ഷെസിനെ കണ്ടെത്തിയത്.
കുട്ടി ബന്ധുവിനൊപ്പം ബംഗളൂരുവിലായിരുന്നു. മൻസൂർ എന്ന ബന്ധുവിനൊപ്പം കുട്ടിയെ ഇപ്പോൾ നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഷസിൻ എന്തിനാണ് നാട് വിട്ടത് എന്ന് കണ്ടെത്താനായിട്ടില്ല.












