മതവിശ്വാസിയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചോദ്യപ്പേപ്പറിലെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരമെഴുതാറില്ല എന്ന് മറുപടി നൽകികൊണ്ട് ഒഴിഞ്ഞുമാറി സ്പീക്കർ എ. എൻ. ഷംസീർ. ഗണപതി ഭഗവാൻ മിത്താണെന്നുള്ള വിവാദ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷംസീർ.
സ്പീക്കർ എ എൻ ഷംസീറിന്റെ പത്രസമ്മേളനത്തിന്റെ അവസാനത്തോടെ ആയിരുന്നു ചില മാദ്ധ്യമപ്രവർത്തകർ താങ്കൾ ഒരു മതവിശ്വാസിയാണോ എന്നാൽ ഷംസീറിനോട് ചോദിച്ചത്. ഈ ചോദ്യത്തിന് ഷംസീർ നൽകിയ ഉത്തരം ” ഞാനൊരു സാധാരണ ആവറേജ് വിദ്യാർത്ഥിയാണ്. ചോദ്യപേപ്പറിലെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം എഴുതാറില്ല. നിങ്ങളുടെ മിക്ക ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകി കഴിഞ്ഞു.” എന്നാണ്.
ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതല്ലെന്നും എ എൻ ഷംസീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് താനെന്നും ഷംസീർ പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നയാൾ എന്നനിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീർ പത്രസമ്മേളനത്തിൽ ചോദിച്ചു.












