എറണാകുളം : ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്നും പണം വാങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ച കർണാടക പോലീസ് സംഘത്തെ പിടികൂടി കേരള പോലീസ്. എറണാകുളം കളമശ്ശേരിയിൽ നിന്നും നാല് കർണാടക പോലീസ് ഉദ്യോഗസ്ഥരെ ആണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പോലീസ് 3.95 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.
ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളിൽ നിന്നുമാണ് കർണാടക പോലീസ് പണം തട്ടിയത്. ഈ കേസിന്റെ അന്വേഷണത്തിനായി കളമശ്ശേരിയിൽ എത്തിയതായിരുന്നു കർണാടക പോലീസ്. കേസിൽ നിന്നും രക്ഷിക്കാം എന്ന് പറഞ്ഞ് ഇവർ പ്രതികളിൽ നിന്നും പണം വാങ്ങുകയായിരുന്നു. തുടർന്ന് പ്രതികളുടെ കാറും കർണാടക പോലീസ് കൊണ്ടുപോയി. ഇതോടെയാണ് ഇവർ കേരള പോലീസിന് പരാതി നൽകുന്നത്. കൊച്ചി ഡി.സി.പി.യുടെ നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ച കേരള പോലീസ് ഈ കാര്‍ കണ്ടെത്തുകയും കര്‍ണാടക പോലീസ് സംഘത്തെ പിടികൂടുകയുമായിരുന്നു.
ആയിരം രൂപ നല്കിയാല് അഞ്ചുദിവസം കൊണ്ട് കൂടുതല്‍ പണം തിരികെനല്‍കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു പ്രതികൾ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയത്. ഈ ഓൺലൈൻ തട്ടിപ്പിൽ ബംഗളൂരുവിലെ ഒരു സ്ത്രീയ്ക്ക് 26 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിനെ തുടർന്ന് ഇവർ ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കർണാടക പോലീസിലെ ഒരു സി ഐയും മറ്റു മൂന്നു പോലീസുകാരും അടങ്ങുന്ന സംഘം കേരളത്തിൽ എത്തിയിരുന്നത്. ഓൺലൈൻ തട്ടിപ്പ് കേസിലെ രണ്ടു പ്രതികളെ മലപ്പുറത്തുനിന്നും മറ്റു രണ്ടുപേരെ മട്ടാഞ്ചേരിയിൽ നിന്നും കേരള പോലീസ് പിടികൂടിയിട്ടുണ്ട്.












