പത്തനംതിട്ട: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപനാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയത്. വിഷയത്തിൽ നടക്കുന്ന രാഷ്ട്രീയ ചർച്ചകളോട് പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ത് വിവാദത്തിൽ വിശ്വാസികൾക്കൊപ്പമാണ്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിവാദം ബോർഡിനെ ബാധിക്കില്ല. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം വരുമാനത്തെ ബാധിച്ചിരുന്നു. ദേവസ്വം ബോർഡിലേക്ക് നടത്തുന്ന പ്രക്ഷോഭവും വരുമാനത്തെ ബാധിക്കില്ലെന്നും അനന്തഗോപൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിശ്വാസി സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ വലിയ ചർച്ചയായിട്ടും വിഷയത്തിൽ ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കത്തതിൽ അമർഷം ഉയർന്നിരുന്നു. ഇതിനിടെയാണ് ദേവസ്വം ബോർഡിന്റെ പ്രതികരണം. വിഷയത്തിൽ കരുതലോടെ ഇടപെടാനും തീരുമാനമുണ്ട്.












