തിരുവനന്തപുരം : സ്‌കൂള്‍ ബസിന്റെ ടയര്‍ പൊട്ടി അപകടത്തിൽ പെട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം ഗ്രീന്‍വാലി സ്‌കൂളിന്റെ ബസിന്റെ ടയറാണ് പൊട്ടിയത്. ബസ്സിൽ ഉണ്ടായിരുന്ന അഞ്ചു വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം കുണ്ടമണ്‍കടവ് പാലത്തിനു സമീപത്ത് വച്ചായിരുന്നു അപകടം നടന്നത് . ആരുടെയും പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












