തിരുവനന്തപുരം : ഇന്ത്യ പട്ടിണിയിൽ നിന്നും വിമുക്തി നേടാൻ കാരണമായത് സോവിയറ്റ് യൂണിയന്റെ സഹായം ആണെന്ന് ഇ പി ജയരാജൻ.
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യമാണ് പഴയ സോവിയറ്റ് യൂണിയൻ. നെഹ്റുവിന്റെ കാലത്ത് സോവിയറ്റ് യൂണിയന്റെ വളർച്ചയും അഭിവൃദ്ധിയും കണ്ട് അദ്ദേഹം അമേരിക്കയോടും ബ്രിട്ടനോടും ഉള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ സോവിയറ്റ് യൂണിയന്റെ സഹായം സ്വീകരിച്ചുവെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്
സോവിയറ്റ് യൂണിയന്റെ നിർലോഭവും സൗജന്യവുമായ സഹായങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ കാർഷിക രംഗത്ത് മാറ്റം ഉണ്ടായത് എന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ഇന്ന് പഞ്ചാബിലെ സിന്ധു നദിയിൽ പടുത്തുയർത്തിയിട്ടുള്ള വൻകിട പദ്ധതികൾക്ക് രൂപം കൊടുക്കാൻ പണം തന്ന സഹായിച്ചത് സോവിയറ്റ് യൂണിയൻ ആയിരുന്നു. ഈ പദ്ധതികളാണ് ഇന്ത്യയുടെ കാർഷിക രംഗത്ത് മാറ്റം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ വ്യാവസായികമായി വളരെ പിന്നിലായിരുന്നു. ഇന്ത്യയിൽ നെല്ലും ചോളവും ഗോതമ്പും ഒക്കെ ഉത്പാദിപ്പിക്കാൻ വലിയ തോതിലുള്ള സഹായങ്ങൾ സോവിയറ്റ് യൂണിയൻ നൽകി. അങ്ങനെ സോവിയറ്റ് യൂണിയന്റെ സഹായത്തോടുകൂടിയാണ് ഇന്ത്യ പട്ടിണിയിൽ നിന്നും വിമുക്തി നേടുന്നത് എന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.












