പാലക്കാട് : അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പാൾ ലാലി വർഗീസിനെ അപമാനിച്ച് എസ് എഫ് ഐ പ്രവർത്തകർ. വാഴ വെച്ചാൽ കുലയ്ക്കുക എങ്കിലും ചെയ്യും പക്ഷെ പ്രിൻസിപ്പാൾ ഒന്നും ചെയ്യുന്നില്ല. എന്ന് പറഞ്ഞാണ് പ്രിൻസിപ്പാളിന്റെ കസേരയ്ക്ക് പിന്നിലായി വാഴ സ്ഥാപിച്ചത്.
അട്ടപ്പാടി ഗവൺമെന്റ് കോളേജ് ഹോസ്റ്റലിൽ പാചകക്കാർക്കും ശുചീകരണ തൊഴിലാളികൾക്കും ആറു മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് അവർ നടത്തിയ പണിമുടക്കിൽ പിന്തുണയുമായി എത്തിയതാണ് എസ് എഫ് ഐ പ്രവർത്തകർ. ഹോസ്റ്റലിലെ ഭക്ഷണ വിതരണ ചുമതല സ്ഥലത്തെ കുടുംബ ശ്രീ പ്രവർത്തകർക്കാണ്.
പ്രശ്നം ഉടനെ തന്നെ പരിഹരിക്കുമെന്ന് പ്രിൻസിപ്പൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസക്കാലമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും മെസ്സ് ഫീസും സർക്കാർ നൽകിയിട്ടില്ല. മെസ്സ് ഫീ ഇനത്തിൽ സർക്കാരിൽ നിന്നും 5 ലക്ഷത്തിലധികം രൂപ ഇനിയും ലഭിക്കാനുണ്ട്. സർക്കാർ നടത്തുന്ന അനാസ്ഥയ്ക്ക് എതിരെ പ്രതിഷേധിക്കുന്നതിന് പകരമാണ് പ്രിൻസിപ്പാളിനെ അപമാനിച്ച് എസ്എഫ്ഐ രംഗത്തെത്തിയത്.












