പാലക്കാട് : പാലക്കാട് ജില്ലയിലെ ഷോളയൂരില്‍ ഉണ്ടായത് സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര് പ്രഫുല്‍ കൃഷ്ണന്. കേരളം അടിസ്ഥാന വര്‍ഗ്ഗ ജനവിഭാഗത്തോട് പുലര്‍ത്തുന്ന സമീപനം ലജ്ജാകരമാണ്. പ്രബുദ്ധ കേരളമെന്നും പുരോഗമന കേരളമെന്നും ഇടത് പക്ഷ കേരളമെന്നും പറയുന്നവരാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്നത് ഞെട്ടിപ്പിക്കുന്നുവെന്നും പ്രഫുല്‍ പറഞ്ഞു.
“പാലക്കാട് കോളജ് ഹോസ്റ്റലില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി ലഭിച്ചിട്ട് പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ ഈ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതിന് നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു എന്നല്ലാതെ എന്ത് നടപടിയാണ് ഇതില്‍ സ്വീകരിച്ചത് എന്ന് അധികാരികള്‍ പറയണം”, പ്രഫുല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഈ സംഭവം മധുവിനേയും വിശ്വനാഥനേയും വയനാട്ടിലെ പെണ്‍കുട്ടിയേയും ഒക്കെ ഓര്‍മ്മിപ്പിക്കുന്നതാണ്. അതേസമയം, നമ്മുടെ സാംസ്ക്കാരിക ബുദ്ധി ജീവികള്‍ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












