Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സിൽക്യാരി ടണൽ ദുരന്തം; അന്താരാഷ്ട്ര ടണൽ വിദഗ്ധൻ അർണോൾഡ് ഡിക്‌സ് ഉത്തരകാശിയിൽ; തൊഴിലാളികളെ രക്ഷപെടുത്താനാകുമെന്ന് ആദ്യ പ്രതികരണം; മുഖ്യമന്ത്രിയെ വിളിച്ച് പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

by Brave India Desk
Nov 20, 2023, 01:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് 216 ഓളം മണിക്കൂറുകൾ പിന്നിട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി അന്താരാഷ്ട്ര ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷൻ പ്രസിഡന്റ് അർനോൾഡ് ഡിക്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.

തുരങ്കനിർമ്മാണ രംഗത്തെ പ്രഗത്ഭനായ അ‌ദ്ദേഹം, അ‌പകട സ്ഥലത്ത്, പരിശോധന നടത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ഏറ്റവും വേഗത്തിൽ തന്നെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may like

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘ഞങ്ങൾ അ‌വരെ പുറത്തെത്തിക്കാൻ പോകുന്നു. മികച്ച തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവൻ സംഘവും ഇവിടെയുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതല്ല പ്രധാനം, അ‌വരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതാണ്. മുഴുവൻ ലോകവും സഹായത്തിനായി ഉണ്ട്. മികച്ച സുരക്ഷാ സംഘമാണ് ഇവിടെ രക്ഷാപ്രവർത്തനത്തിനായി ഉള്ളത്. ഇവിടെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളും മികച്ച രീതിയിലും ചിട്ടയായും ആണ് നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവർക്കുള്ള ഭക്ഷണവും മരുന്നുകളും കൃത്യമായി നൽകുന്നുണ്ട്’- പ്രൊഫസർ ഡിക്സ് പറഞ്ഞു.

അതേസമയം, ഉത്തരാഖണ്ഡ് സർക്കാരും കേന്ദ്രവും നിരന്തരമായി തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ഇവരുടെ മനോവീര്യം നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. ഇവർക്ക് ആവശ്യമായ വെള്ളവും വെളിച്ചവും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്ത് ഭക്ഷണവും വെളളവും കൂടുതലായി എത്തിക്കാൻ കൂടുതൽ പൈപ്പ് ലൈൻ തുരങ്കങ്ങൾ നിർമിക്കാനുളള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. റെയിൽ വികാസ് നിഗം ലിമിറ്റഡ്, എൻഎച്ച്‌ഐഡിസിഎൽ, സത്‌ലജ് ജൽ വിദ്യുത് നിഗം ​​ലിമിറ്റഡ് (എസ്‌ജെവിഎൻഎൽ) എന്നീ ഏജൻസികൾ വെർട്ടിക്കൽ ഡ്രില്ലിംഗ് തുടങ്ങിക്കഴിഞ്ഞു. ഇതിനുളള യന്ത്രങ്ങൾ എത്തിക്കാൻ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മലമുകളിൽ റോഡും വെട്ടിയിട്ടുണ്ട്. ഗുജറാത്തിൽ നിന്നും ഒഡീഷയിൽ നിന്നും യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഡ്രില്ലിംഗിന്റെ പ്രാരംഭ പ്രവർത്തനങ്ങളും ഒഎൻജിസി ആരംഭിച്ചു.

ഇന്ന് രാവിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ഫോൺ വഴി ബന്ധപ്പെട്ടിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അ‌ദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.

Tags: pmUttarakhand tunnel collapseNarendra Modi
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

Latest News

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies