ആലപ്പുഴ : മാവേലിക്കരയിൽ ആറു വയസ്സുകാരിയായ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ആത്മഹത്യ ചെയ്തു. കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി ട്രെയിനിൽ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. ഈ വർഷം ജൂണിലായിരുന്നു പ്രതി ശ്രീമഹേഷ് ആറു വയസ്സുകാരിയായ മകളെ മഴകൊണ്ടു വെട്ടി കൊലപ്പെടുത്തിയിരുന്നത്.
കോടതിയിലെ വിചാരണയ്ക്കുശേഷം തിരുവനന്തപുരത്തെ ജയിലിലേക്ക് മടങ്ങുന്ന വഴിയാണ് ശ്രീ മഹേഷ് ട്രെയിനിൽ നിന്നും ചാടിയത്. ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ട ശേഷം പെട്ടെന്ന് ട്രെയിനിൽ നിന്നും എടുത്തു ചാടുകയായിരുന്നു. നേരത്തെ മാവേലിക്കര ജയിലിൽ വച്ചും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ജയിലിൽ വച്ച് കഴുത്തു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ജീവൻ രക്ഷപ്പെടുകയായിരുന്നു.
ശ്രീ മഹേഷിന്റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തു ഒന്നരവർഷത്തിനുശേഷമാണ് ഇയാൾ മകളെ മഴുകൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മകൾ ഉള്ള കാരണത്താൽ പുനർവിവാഹം നടക്കുന്നില്ല എന്ന വൈരാഗ്യം ആയിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് റിപ്പോർട്ട്. ജൂൺ ഏഴിന് രാത്രി ഏഴരയോടെ ഇയാളും മകളും മാത്രം താമസിക്കുന്ന വീട്ടിൽ വച്ചാണ് പ്രതി ആറു വയസ്സുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്.












