ഫീൽഡ് മാർഷൽ സാം മനേക്ഷായുടെ ജീവിതത്തെ അടിസ്ഥാനമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സാം ബഹാദൂർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വിക്കി കൗശൽ ടൈറ്റിൽ റോളിലും ഫാത്തിമ സന ഷെയ്ഖ്, സന്യ മൽഹോത്ര, നീരജ് കബി, എഡ്വേർഡ് സോണൻ ബ്ലിക്, മുഹമ്മദ് സീഷൻ അയ്യൂബ് തുടങ്ങിയവരും അണിനിരക്കുന്ന ഈ ചിത്രം സാം മനേക്ഷായുടെ അസാധാരണ ജീവിതത്തെയാണ് വരച്ചു കാണിക്കുന്നത്. ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം ഹോർമുസ്ജി സാം ബഹാദൂർ ജംഷെഡ്ജി മനേക്ഷാ. അദ്ദേഹത്തെ നേരിട്ട് കാണാനായതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് കോഴിപ്പുറത്ത് പാർവ്വതി ചെറ്റൂർ.
വെൻ ദാറ്റ് ഗ്രേറ്റ് മാൻ വാക്ഡ് എ ഫ്യൂ സ്റ്റെപ്പ്‌സ് എക്ട്രാ ഫോർ മി
ജീവിതത്തിൽ മറക്കാത്ത സന്ദർഭം എതാണ് എന്ന് ചോദിച്ചാൽ അത് സാം ബഹാദൂർ മനേക്ഷായെ കണ്ടതു തന്നെ ആവും
കോയമ്പത്തുരിലെ പഴയ എയർപോർട്ട്
പോയ ദശാബ്ദങ്ങളിലെ എൺപതുകളുടെ തുടക്കം ആണ്
കോയമ്പത്തുരിലേക്ക് അന്ന് അധികം ഫ്‌ലൈയ്റ്റ്സ് ഒന്നുമില്ല
രാവിലെ ഒന്നോ മറ്റോ
ഒരു പാസ്സഞ്ചറെ റിസീവ് ചെയ്യാൻ പോയതാണ് .. കുടെ ഒന്നു രണ്ടു പേർ കൂടി ഉണ്ട്
എറയ്വൽ ലോബിയിലുടെ ഒരു ഇരു നിറത്തിൽ മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ നീല ജീൻസും ഒരു ടീഷർട്ടും ഇട്ട് നടക്കുന്നുണ്ട് അക്ഷമനായി. വെള്ള ഷർട്ടും പാന്റും ഇട്ട ഒരാൾ പിന്നാലെയും
സ്റ്റാർ ഡസ്റ്റിലും ഫിലിം ഫെയറിലും മറ്റും സ്ഥിരമായി വന്നിരുന്ന ഒരു പ്രണയ കഥാ നായകനെ പെട്ടന്ന് മനസ്സിലായി .. ടിനാ മുനിമിന്റെ ബോയ്ഫ്രണ്ട് അനിൽ അംബാനി
അന്ന് അംബാനി ഇന്നത്തെ ദ ഗ്രേറ്റ് അംബാനീസ് ഒന്നും ആയിട്ടില്ല .. വരുന്ന ന്യൂസുകൾ ഇന്ദിരാ ഗാന്ധി വഴിവിട്ട് സഹായിക്കുന്ന പെട്ടന്ന് പൊന്തിവന്ന ടാറ്റയുടെയും ബിർലയുടെയും പെഡിഗ്രി ഇല്ലാത്ത പത്രവാർത്തകളിൽ അൽപം ഡാർക്ക് ഷേയ്ഡ്‌സ് കഥകൾ ഉള്ള ബിസിനസ് ഫാമിലി എന്ന മട്ടിലും ..അയാൾ ആരെയോ റിസിവ് ചെയ്യാൻ വന്നതാണ്.. പ്രത്യേകിച്ച് ആരും ശ്രദ്ധിക്കാതെ അവിടെ നിന്നിരുന്നു ..
പ്ലെയിനിൽ നിന്ന് ആൾക്കാർ ഇറങ്ങിയപ്പോൾ ആദ്യം ഒരു ടിപ്പിക്കൽ വടക്കെ ഇന്ത്യൻ കുടുംബം വന്നു .. നോർത്തി ഇന്ത്യൻ പാളത്താർ ഉടുത്ത തടിച്ച കുടുബനാഥൻ . ഇളം ചാര നിറത്തിലുള്ള മുഖത്തിൽ തിളങ്ങുന്ന പല്ലുകൾ വേറിട്ടു നിന്നു . സാരി പല്ലു മുന്നോട്ട് ഉടുത്ത സുന്ദരി ആയ ഭാര്യ . അവരുടെ ഛായയിൽ മറെറാരു ചെറുപ്പക്കാരി .. മരുമകളോ മകളോ ആണ് എന്ന് തോന്നുന്ന വളരെ ഒരു സാധാരണ മട്ടിൽ ഒരു യുവതി. ( അത് നീതാ അംബാനി ആയിരുന്നു എന്ന് പിന്നെ മനസ്സിലായി) കുറച്ചു കുട്ടികൾ പിന്നെ ഒന്നോ രണ്ടോ പരിചാരകർ ചില സ്റ്റീൽ കുജകളുമായി.. അവരുടെ കൂട്ടം കടന്ന് പോയി കാത്ത് കിടന്ന വണ്ടികളിൽ കയറിപ്പോയി.. അവർക്ക് അന്ന് കൊഡൈക്കനാലിൽ ഹോളിഡേ ഹോം ഉണ്ടായിരുന്നു എന്നു തോന്നുന്നു
അതിനു പിന്നാലെ വന്ന ഒരാളെ കണ്ടാണ് ഞെട്ടിയത് .. നടത്തത്തിലും ശരീരം കാരി ചെയ്യുന്ന വിധത്തിലും തന്നെ എക്ട്രാ ഓർഡിനറി എന്ന് എടുത്തു പറയാവുന്ന സാം മേനക്ഷ
ബംഗ്ലാദേശ് യുദ്ധസമയത്ത് എല്ലാ സ്‌കൂൾ കുട്ടികളും പൈസ പിരിക്കണം ആയിരുന്നു . പകരം ഇന്ത്യൻ നേതാക്കളുടെ സ്റ്റാമ്പുകൾ കൊടുക്കും .. ഇന്ദിരാ ഗാന്ധിയുടെ ഒക്കെ.. കൂടെ സൈന്യത്തിന്റെ ഒന്നിൽ മേനക് ഷായുടെ ഫോട്ടോ ഉണ്ടായിരുന്നു ..
സ്റ്റാമ്പ് കൊടുക്കുമ്പോൾ മെനക്ഷായുടെ ഒഴികെ ബാക്കി എല്ലാം കൊടുത്തു .. ആ സ്റ്റാമ്പിന്റെ പൈസ പോക്കറ്റ് മണിയിൽ നിന്ന് എടുത്ത് അത് ഡസ്‌കിന്റെ ഉള്ളിൽ ഭദ്രമായി സൂക്ഷിച്ചു ഒരു പെട്ടിയിൽ.. അന്ന് എന്റെ സ്‌കൂളിൽ ഏറ്റവും അധികം വീടുകളിൽ നിന്ന് അധിക സംഖ്യ പിരിച്ചത് ഞാൻ തന്നെ ആയിരുന്നു എന്ന് തൊന്നുന്നു.. എവിടെക്കും ഒറ്റക്ക് വിടാത്ത അമ്മ ആ പിരിവിന് എങ്ങോട്ടും വിട്ടു.
പെട്ടന്ന് ആ ഹീറോ മുന്നിൽ നടന്നു വരുന്നതു കണ്ടപ്പോൾ കണ്ണു തള്ളിപ്പോയി ..ഞാൻ നിൽക്കുന്നത് ആണെങ്കിൽ കമ്പി വരിയുടെ ഏറ്റവും മറ്റെ ആററത്തും ..എന്നാലും അറിയാതെ മെനക്ഷാ എന്ന് വിളിച്ചു പോയി .. സൈനീകന്റെ ഷാർപ്പ് ആയ റിഫ്‌ലക്‌സ് ഉള്ള അദ്ദേഹം അതു കേട്ടു . തിരിഞ്ഞ് നേരെ ഞാൻ നിൽക്കുന്നതിന് അടുത്തേക്ക് വന്ന് യെസ് യങ്ങ് ലേഡി ഐ ആം സാം ആൻഡ് യൂ ആർ എന്നു ചോദിച്ച് കൈ നീട്ടി (അന്ന് ഞാൻ യങ്ങ് ആയിരുന്നേ ) ഒന്നോ രണ്ടോ കുശലം ചിരിച്ചു ചോദിച്ചു .. പരിഭ്രമത്തിൽ എന്താണ് പറഞ്ഞത് എന്ന് തന്നെ ഓർമ്മയില്ല .. തോളത്തു തട്ടി ഐ ഹാവ് ടു ടേക്ക് മൈ ലീവ് നൗ ഇററസ് എ പ്ലഷർ മീറ്റിങ് യൂ എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് നടന്നു നീങ്ങി
അതിനു മുമ്പും ശേഷവും പല വിവിഐപി കളെ എല്ലാം കണ്ടു എങ്കിലും ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ഹീറോ സാം ബഹാദൂർ മേനക്ഷ തന്നെ












