കൊച്ചി:അങ്കമാലിയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് നില കെട്ടിടത്തില്‍ കുടുങ്ങി കിടന്ന കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. തീ അണച്ചതിനുശേഷമായിരുന്നു കെട്ടിടത്തിന് ഉള്ളില്‍ നിന്നും ബാബുവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്.
മൂന്ന് നിലകെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. താഴെയുള്ള റസ്റ്റോറന്റിലേക്കും മുകളിലെ ഓണ്‍ലൈന്‍ മാദ്ധ്യമ സ്ഥാപനത്തിലേക്കും തീപടര്‍ന്നു. കെട്ടിടത്തിന്റെ മുന്‍വശത്താണ് തീപിടിച്ചത്.
ഓഫീസിലെ ഫര്‍ണീച്ചര്‍, ജീവനക്കാരുടെ വാഹനങ്ങള്‍ എന്നിവ കത്തിനശിച്ചതായി പോലീസ് അറിയിച്ചു.അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്നി രക്ഷാ സേനാ യൂണിറ്റുകളാണ് തീയണച്ചത്.












